കോട്ടയത്തെ ഇന്ത്യൻ കോഫി ഹൗസ് തുടങ്ങിയിട്ട് ഇന്ന് അര നൂറ്റാണ്ട്: പഴയകാല സൗഹൃദ കൂട്ടായ്മ‌ ഒരുക്കി 50-ാം പിറന്നാള്‍ ആഘോഷിച്ചു: കെട്ടിടത്തിന്റെ പഴമയും രുചിയുടെ പെരുമയും നിലനിർത്തി പോകുന്ന സ്ഥാപനം

Spread the love

കോട്ടയം: കോട്ടയം കെഎസ്‌ആർറ്റിസി സ്റ്റാന്റിന് സമീപത്തുള്ള ഇന്ത്യൻ കോഫി ഹൗസിന് ഇന്ന് അൻപതാം പിറന്നാള്‍. ഇന്നു രാവിലെ 11നു ഇവിടെ പഴയകാല സൗഹൃദ കൂട്ടായ്മ‌ ഒരുക്കിയാണ് 50-ാം പിറന്നാള്‍ ആഘോഷിച്ചത്..50 വർഷം മുമ്പ് കോഫി ഹൗസിന്റെ എറണാകുളത്തെ ഒരു ശാഖ നിർത്തിയപ്പോള്‍ അവിടുത്തെ ഫർണിച്ചറും ജീവനക്കാരെയും ചേർത്ത് കോട്ടയത്ത് ടി ബി റോഡിലെ ഒരു വീട്ടില്‍ ഈ കോഫീ ഹൗസ് പിറവി കൊള്ളുകയായിരുന്നു.

video
play-sharp-fill

എംഎല്‍എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ആന്റോ ആന്റണി എം പി, കെ.സുരേഷ് കുറുപ്പ്, ജോസഫ് വാഴയ്ക്കൻ എന്നിങ്ങനെ നഗരം സമ്മാനിച്ച നിരവധി നേതാക്കളുടെ കോളേജ് ജീവിത കാലത്തെ ഇടവേളകള്‍ ചിലവഴിച്ചിരുന്ന ഇടമായിരുന്നു ഈ കാപ്പിക്കട.

അവർക്കെല്ലാം ഈ കോഫീ ഹൗസ് സമ്മാനിക്കുന്നത് മധുരസ്മരണകള്‍ മാത്രം.
ലോകവും, കാലവും മാറിയെങ്കിലും കോഫീ ഹൗസിലെ കാപ്പിയുടെയും, മസാല ദോശയുടെയും രുചിയും ഗുണവും അതേപടി നിലനില്‍ക്കുന്നു എന്നതാണ് ഇവിടേക്ക് ഇന്നും ആളുകള്‍ ഇരച്ചുകയറുന്നതിൻ്റെ മന്ത്രമെന്ന് ഇവരെല്ലാം സാക്ഷ്യപ്പെടുത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരം ഒരുപാട് മാറി എങ്കിലും പഴമ നഷ്‌ടപ്പെടുത്താതെ കെട്ടിടം അതേനിലയില്‍ നിലനിർത്തണമെന്ന കോഫി ഹൗസിൻ്റെ അഭ്യർഥനയെ തുടർന്ന് കെട്ടിടം ഉടമകള്‍ തറയില്‍ ടൈല്‍സ് പാകിയും മേല്‍ക്കൂരയുടെ ഓട് മാറ്റിയിട്ടും കെട്ടിടം ബലവത്താക്കുകയല്ലാതെ രൂപമാറ്റം വരുത്തിയില്ല. നിലവില്‍ 26 ജീവനക്കാരാണ് ഇവിടെയുള്ളത്.