
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരില്‍ പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവത്തില്‍ ഒൻപത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. കോണ്‍ഗ്രസ് ഫ്ലക്സ് ബോർഡുകള്‍ നശിപ്പിച്ചതില്‍ പൊലീസ് കേസ് എടുത്തതാണ് പ്രകോപനത്തിലേക്ക് നയിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
നോട്ടീസ് നല്‍കാൻ വീട്ടിലെത്തിയ എസ്‌എച്ച്‌ഒ ഉള്‍പ്പെടെയുളളവരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെയാണ് കാർ ജീപ്പിന് കുറുകെയിട്ട് ഒരു സംഘം തെറിവിളിച്ചത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. സംഭവത്തില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.



