
തിരുവനന്തപുരം: കെഎസ്‌ആർടിസി 2018ല്‍ പിരിച്ചുവിട്ട 3055 എംപാനല്‍ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താൻ ഉത്തരവ്.
നാലാഴ്ചക്കുളളില്‍ നടപടികള്‍ പൂർത്തിയാക്കാനും 2018 മുതലുളള 50 ശതമാനം വേതനം നല്‍കാനും തിരുവനന്തപുരം ഇൻഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു കെഎസ്‌ആർടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടത്.
എംപാനല്‍ ജീവനക്കാർക്ക് ആശ്വാസവും കെഎസ്‌ആർടിസിക്ക് തിരിച്ചടിയുമാണ് ഇൻഡസ്ട്രിയല്‍ ട്രൈബ്യൂണലിന്‍റെ തീർപ്പ്. 2018ല്‍ പിഎസ്‍സി റാങ്ക് പട്ടിക വന്നതിന് പിന്നാലെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിരിച്ചുവിട്ട 3055 ജീവനക്കാരെ തിരിച്ചെടുക്കണം. അർഹരായവരെ സ്ഥിരപ്പെടുത്തണം. നാലാഴ്ചക്കുളളില്‍ നടപടികള്‍ പൂർത്തിയാക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിരിച്ചുവിട്ട സമയം മുതല്‍ ഇതുവരെയുളള 50 ശതമാനം വേതനം നല്‍കണം. സ്ഥിരപ്പെടുത്താൻ ഒഴിവില്ലെങ്കില്‍ അടുത്ത അഞ്ച് വർഷത്തിനിടെ പകുതി നിയമനം എംപാനലുകാർക്കായി മാറ്റിവെക്കണം. കെഎസ്‌ആർടിസി വർക്കേഴ്സ് ഫെഡറേഷൻ അഡ്വ. ലിജു സ്റ്റീഫൻ മുഖേന നല്‍കിയ ഹർജിയിലാണ് ഉത്തരവ്.



