‘കേരളം നല്ലത്, പക്ഷെ ഇനി കേരളമില്‍ നിന്നുള്ളവരെ എന്ന് പറയണോ, കേരളമീയരെ ഇംഗ്ലീഷില്‍ എന്ത് വിളിക്കും’; രസകരമായ കുറിപ്പുമായി ശശി തരൂര്‍

Spread the love

ഡല്‍ഹി: ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെ രസകരമായ പ്രതികരണവുമായി ശശി തരൂർ എംപി.

video
play-sharp-fill

പേര് മാറുമ്പോള്‍ ഇംഗ്ലീഷ് ഭാഷയില്‍ മലയാളികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദങ്ങളില്‍ എന്ത് മാറ്റം വരുമെന്നാണ് തരൂർ ചോദിക്കുന്നത്.

തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന് പരിഹസിച്ച തരൂർ, പുതിയ പേരിനായി മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ ഒരു മത്സരം നടത്താമെന്നും എക്സില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളം എന്നാകുമ്പോള്‍ നിവാസികളെ കേരളമൈറ്റ് എന്നാണോ വിളിക്കേണ്ടത്? കേള്‍ക്കുമ്പോള്‍ അതൊരു അണുജീവിയെപ്പോലുണ്ട് കേരളമീയൻ എന്ന് വിളിച്ചാല്‍ അതൊരു അപൂർവ്വ ധാതുവിനെപ്പോലെയും തോന്നും.

പലരും കേരളത്തിന്റെ പേര് തെറ്റായി ‘Karela’ എന്ന് ഉച്ചരിക്കാറുണ്ടെന്ന് ഒരു കമന്റിന് മറുപടിയായി തരൂർ പറഞ്ഞു. അത് കയ്പ്പേറിയ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം സ്പെല്ലിംഗ് ശരിയാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.