
കോട്ടയം:12 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 113 വർഷം തടവ് ശിക്ഷയും 3,25,000 രൂപ പിഴയും ചുമത്തി. പിഴ ഒടുക്കാൻ പ്രതി തയ്യാറായില്ലെങ്കിൽ 7 വർഷവും 6 മാസവും കൂടുതൽ തടവ് അധികമായി അനുഭവിക്കണം. പിഴത്തുക കുട്ടിക്കു നൽകണം
മണിമല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് പി.എസ് സൈമ ശിക്ഷ വിധിച്ചത്.
തൃശൂർ ജില്ലയിൽ പഴഞ്ഞി സ്വദേശി ബബീഷ് വി.എസ് (43 ) ആണ് പ്രതി. 28 സാക്ഷികളും 55 പ്രമാണങ്ങളും 8 തൊണ്ടികളും കോടതി മുമ്പാകെ ഹാജരാക്കി പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്ക്യൂട്ടർ
അഡ്വ.പി.എസ് മനോജ് ഹാജരായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിമല പോലീസ് ഇൻസ്പെക്ടർമാരായിരുന്ന ഷാജിമോൻ ബി , ജയപ്രകാശ് വി കെ എന്നിവരാണ് അന്വേഷണം നടത്തിയത്.
വിക്ടിം കോമ്പൻസേഷൻ ആക്ട് അനുസരിച്ച് വിക്ടിമിന് കോമ്പൻസേഷൻ നൽകുന്നതിന് വിധിയിൽ പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്.



