‘മുഖ്യമന്ത്രി തീഫ് മിനിസ്റ്റര്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ പോലും സുരക്ഷിതമല്ല’: സ്പാര്‍ക് ഡാറ്റ ദുരുപയോഗത്തിനെതിരെ കെ സി വേണുഗോപാല്‍

Spread the love

തിരുവനന്തപുരം: സ്പ്രിംഗ്ലർ സംഭവത്തിനു ശേഷം വീണ്ടും ഡാറ്റ മോഷണ ആരോപണം ഉയരുകയാണെന്നും ബഹുമാനത്തോടെ ‘ഓണറബിള്‍ ചീഫ് മിനിസ്റ്റർ’ എന്ന് വിളിച്ച ആളെ ഇനി ‘തീഫ് മിനിസ്റ്റർ’ എന്ന് വിളിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

video
play-sharp-fill

കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്പാർക് പോർട്ടലിലെ ഡാറ്റ ഉപയോഗിച്ച്‌ സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കേരള ഹൈക്കോടതി കടുത്ത വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് കെ സി വേണുഗോപാലിന്‍റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം ജീവനക്കാരുടെ ഡാറ്റ പോലും സുരക്ഷിതമല്ലാത്ത സാഹചര്യമാണെന്നും വ്യക്തികളുടെ അനുമതിയില്ലാതെ ഔദ്യോഗിക വിവരങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചത് ഗുരുതര നിയമ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.