സിസേറിയന് പിന്നാലെ നവജാത ശിശു മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി കുടുംബം; അമിത രക്തസ്രാവമുണ്ടായി യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരുന്നുനൽകി തിരിച്ചയച്ചു

Spread the love

കായംകുളം: നവജാത ശിശു മരിച്ച സംഭവത്തിൽ കായംകുളത്ത് സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. കായംകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിക്കെതിരെയാണ് കുടുംബം പരാതിയുമായി എത്തിയിട്ടുള്ളത്.

video
play-sharp-fill

അജീഷ് അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഹാർട്ട് ബീറ്റ് കുറവാണെന്നും വിദഗ്ദ ചികിത്സ വേണമെന്നും ആശുപത്രി അധികൃതർ നിർദേശിച്ചു.

തുടർന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് വന്നു. എന്നാല്‍ഹോസ്പിറ്റലില്‍ എത്തും മുൻപ് കുഞ്ഞ് മരിച്ചു . അതുല്യയ്ക്ക് ഈ മാസം 24ാം തിയതി ആയിരുന്നു പ്രസവത്തിന് തിയതി നല്‍കിയിരുന്നത്. എന്നാല്‍ പ്രസവ വേദന അനുഭവപ്പെട്ടതോടെ യുവതിയെ ഇന്നലെ സിസേറിയന് വിധേയയാക്കുകയായിരുന്നു. അതുല്യയെ രണ്ട് ദിവസം മുൻപ് ബ്ലീഡിംഗ് ഉണ്ടായി കൊണ്ടുവന്നപ്പോള്‍ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി ജീവനക്കാർ തയ്യാറായിരുന്നില്ലെന്നാണ് അതുല്യയുടെ ഭർത്താവ് ആരോപിക്കുന്നത്. അന്ന് വേദനയ്ക്കുള്ള മരുന്ന് നല്‍കിയ ശേഷം തിരികെ വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേദന കൂടിയപ്പോൾ മെറ്റാക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ 24നല്ലേ തീയതി എന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ഒടുവില്‍ വാർഡിലെങ്കിലും കിടത്തണമെന്ന വീട്ടുകാരുടെ നിർബന്ധത്തിന് പിന്നാലെയാണ് അതുല്യയെ അഡ്മിറ്റ് ചെയ്യുന്നത്. ഈ സമയത്തൊന്നും കുട്ടിയുടെ ഹാർട്ട് ബീറ്റ് അടക്കമുള്ളവ പരിശോധിച്ചിരുന്നില്ല.

കായംകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിക്കെതിരെ കുടുംബം പരാതി നല്‍കി. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.