കേരള സ്റ്റോറി 2 വിവാദം; ടീസർ പിൻവലിക്കാം എന്ന് നിർമ്മാതാക്കൾ; ട്രെയിലറും പിൻവലിക്കണമെന്ന് ഹർജിക്കാർ; കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി

Spread the love

കൊച്ചി: കേരള സ്റ്റോറി വിവാദത്തില്‍ ടീസർ പിൻവലിക്കാമെന്ന് ചിത്രത്തിന്‍റെ നിർമ്മാതാക്കള്‍.

video
play-sharp-fill

എന്നാല്‍, ടീസർ മാത്രമല്ല ട്രെയിലറും പിൻവലിക്കണമെന്ന് ഹർജിക്കാർ. വിവാദ ചിത്രം കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ഹര്‍ജിയില്‍ ഹൈക്കോതി ഉച്ചയ്ക്ക് ശേഷവും വാദം കേള്‍ക്കുന്നുണ്ട്.

കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നാളെ സിനിമ കാണും. സിനിമ യഥാർഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതെന്ന് പറയുന്നത് ശരിയല്ല എന്നും കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group