
മുംബൈ: ടി-20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ വിൻഡീസിന് ജയം. 108 റൺസിനാണ് വിൻഡീസ് സിംബാബ്‌വെയെ പരാജയപ്പെടുത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് അടിച്ചെടുത്തത്. ടി-20 ലോകകപ്പിന്റെ ചരിത്രത്തിൽ ഒരു ടീം നേടുന്ന ഏറ്റവുമുയർന്ന രണ്ടാമത്തെ ടോട്ടൽ ആണിത്.
അതേസമയം, 255 റൺസ് പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 17.4 ഓവറിൽ 147 റൺസിന് പുറത്തായി.തടിവനാഷെ മറുമാനി 14(8), ബ്രയാന്‍ ബെന്നറ്റ് 5(5), റയാന്‍ ബേള്‍ 0(3) എന്നിവര്‍ പവര്‍പ്ലേ പൂര്‍ത്തിയാകുന്നതിന് മുമ്പ് മടങ്ങിയപ്പോള്‍ സ്‌കോര്‍ 20ന് മൂന്ന്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിയോണ്‍ മയേഴ്‌സ് 28(15), ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 27(20) എന്നിവര്‍ അല്‍പ്പനേരം ചെറുത്തുനിന്നെങ്കിലും വിന്‍ഡീസിന്റെ കൃത്യതയാര്‍ന്ന ബൗളിംഗിന് മുന്നില്‍ വീഴുകയായിരുന്നു.
താഷിംഗ മുസേകിവ 0(1), ടോണ്‍ മുന്‍യോഗ 14(16) എന്നിവര്‍ കൂടി പുറത്തായതോടെ സ്‌കോര്‍ 101ന് ഏഴ്. ഗ്രെയിം ക്രീമറും മുസറബാനിയും വന്നത് പോലെ പൂജ്യത്തിന് മടങ്ങി. വിന്‍ഡീസിനായി ഗൂഡകേഷ് മോട്ടി നാല് വിക്കറ്റുകളും അകീല്‍ ഹൊസൈന്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഷിംറോണ്‍ ഹെറ്റ്മയര്‍ 85(34), റോവ്മാന്‍ പവല്‍ 59(35) എന്നിവര്‍ തകര്‍ത്തടിച്ചു.
ഏഴ് വീതം സിക്‌സറുകളും ബൗണ്ടറികളും ഹെറ്റിയുടെ ബാറ്റില്‍ നിന്ന് പിറന്നപ്പോള്‍ പവല്‍ നാല് വീതം സിക്‌സും ഫോറും നേടി. ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് 31*(13), റൊമാരിയോ ഷെപ്പേര്‍ഡ് 21(10), ജേസണ്‍ ഹോള്‍ഡര്‍ 13(4) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
സിംബാബ്‌വെയ്ക്കായി റിച്ചാര്‍ ഗരാവയും ബ്ലെസിംഗ് മുസറബാനിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി



