video
play-sharp-fill

പ്രളയജലത്തിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ ഓൺചെയ്ത് പരീക്ഷിക്കരുത്: മുന്നറിയിപ്പുമായി ഇൻഷ്വറൻസ് കമ്പനികൾ

പ്രളയജലത്തിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ ഓൺചെയ്ത് പരീക്ഷിക്കരുത്: മുന്നറിയിപ്പുമായി ഇൻഷ്വറൻസ് കമ്പനികൾ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: പ്രളയജലത്തിൽ മുങ്ങിക്കിടക്കുന്ന വാഹനങ്ങൾ ഓൺ ചെയ്യാൻ ശ്രമിച്ച് പരീക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി ഇൻഷ്വറൻസ് കമ്പിനികൾ. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പ്രളയം ശക്തമായ സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരുകളിലേയ്ക്ക് കമ്പനികൾ മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുന്നത്.
വെള്ളക്കെട്ടിലോ, വെള്ളത്തിലോ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ ഒരു കാരണവശാലും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുതെന്നാണ് സന്ദേശം പറയുന്നത്. ഇത്തരത്തിൽ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ വാഹനത്തിന്റെ എൻജിൻ ഭാഗത്ത് വെള്ളം കയറാനുള്ള സാധ്യത ഏറെയാണെന്നാണ് വ്യക്തമാക്കുന്നത്. ഇത്തരത്തിൽ വെള്ളം കയറുന്നത് എൻജിനെ തകരാറിലാക്കുമെന്നും സന്ദേശത്തിൽ ഇൻഷ്വറൻസ് കമ്പനി വ്യക്തമാക്കുന്നു.
വാഹനം വെള്ളത്തിൽ കിടക്കുമ്പോൾ തന്നെ ഇതിന്റെ ചിത്രം പകർത്തി സൂക്ഷിക്കണമെന്നതാണ് മറ്റൊരു നിർദേശം. വെള്ളം ഇറങ്ങിയ ശേഷം ഇതേ വാഹനം നേരിട്ട് ഏതെങ്കിലും മെക്കാനിക്കിന്റെ അടുത്ത് എത്തിക്കുക. തുടർന്ന് പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രം ഓടിക്കാവൂ എന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.