കാഞ്ഞങ്ങാട് വായനശാല പരിപാടിക്കിടെ കാട്ടുപന്നി ആക്രമണം; മൂന്നുപേർക്ക് പരിക്കേറ്റു; പരിക്കേറ്റവർ ചികിത്സയിൽ

Spread the love

കാസർകോട്: കാഞ്ഞങ്ങാട് ചായ്യോത്ത് വായനശാല പരിപാടിക്കിടയില്‍ കാട്ടുപന്നിയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ചായ്യോത്ത് സ്കൂളിന് സമീപത്തെ എം ജി സ്മാരക വായനശാലയിൽ ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് സംഭവം.

video
play-sharp-fill

വിജ്ഞാന വികസന സദസ് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. പരിപാടിയുടെ നന്ദി പറയുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.

വായനശാല സെക്രട്ടറി പി ബാബുരാജൻ മാസ്റ്റർ, വായനശാല അംഗങ്ങളായ അപ്പു മാസ്റ്റർ, വി അജിത്ത് എന്നിവർക്ക് പരിക്കേറ്റു. മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group