തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്‌യുടെ കന്നിയങ്കം ചെന്നൈയിലെ പെരമ്പൂരില്‍; ഇന്ന് ചേർന്ന ഭാരവാഹികളുടെ യോഗത്തിലാണ് പ്രമേയം പാസാക്കിയത്

Spread the love

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ചെന്നൈയിലെ പെരമ്പൂരില്‍ മത്സരിക്കണമെന്ന് പ്രമേയം. ഇന്ന് ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിലാണ് പ്രമേയം പാസാക്കിയത്.

video
play-sharp-fill

ഇലക്ഷന്‍ കാംപയിന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്.

വിജയ് പെരമ്പൂരില്‍ മത്സരിയ്ക്കണമെന്നാണ് ആഗ്രഹമെന്ന് ആദവ് അര്‍ജുന പറഞ്ഞു. പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇക്കാര്യം വിജയെ അറിയിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് പറഞ്ഞു. വടക്കന്‍ ചെന്നൈയിലെ ഡിഎംകെ മണ്ഡലമാണ് പെരമ്പൂര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 54,976 വോട്ടുകള്‍ക്കാണ് ഡിഎംകെ മണ്ഡലത്തില്‍ വിജയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group