ട്രെയിനിലെ സ്ഥിരം മോഷ്ടാവ് പിടിയിൽ; ഇയാളിൽനിന്ന് ഐഫോണും മറ്റൊരു ഫോണും കണ്ടെത്തി; രണ്ട് ലാപ്ടോപ്പ് കൂടെ കണ്ടെത്താനുണ്ട്

Spread the love

കോഴിക്കോട്: ട്രെയിനില്‍ സ്ഥിരമായി മോഷണം നടത്തുന്ന യുവാവ് പിടിയിൽ. എറണാകുളം-നിസാമുദ്ധീൻ എക്സ്പ്രസില്‍ നിന്ന് ലാപ്ടോപ് ഉള്‍പ്പെടെയുള്ള ബാഗ് മോഷ്ടിച്ചതിനും പുതുച്ചേരി-മംഗലാപുരം എക്സ്പ്രസിൻ്റെ ജനറല്‍ കോച്ചിലുണ്ടായിരുന്ന യാത്രക്കാരൻ്റെ ലാപ്ടോപ് അടങ്ങിയ ബാഗ് മോഷ്ടിച്ചതിനുമാണ് അറസ്റ്റിലായത്.

video
play-sharp-fill

മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് സിഫില്‍ (23) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ഐഫോണും മറ്റൊരു ഫോണും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ലാപ്ടോപ് കൂടി ഇനി കണ്ടെത്താനുണ്ട്. കോഴിക്കോട് റെയില്‍വേ പൊലീസ് ഇൻസ്പെക്ടർ സുധീർ മനോഹറിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.