പ്രളയദുരിതങ്ങൾക്കിടയിൽ ഇന്ന് സംസ്ഥാനത്ത് ബലി പെരുന്നാൾ ; ആഘോഷങ്ങളില്ലാതെ പ്രാർത്ഥനയുമായി വിശ്വാസ സമൂഹം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ബലിപെരുന്നാൾ. കഴിഞ്ഞ ഒരാഴ്ച്ചയോളമായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയക്കെടുതി മൂലം മലബാറിലെ ഭൂരിഭാഗം ജനങ്ങളുടെയും ബലിപെരുന്നാൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ശേഷിക്കുന്നവർ ക്യാമ്പുകളിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിൻറെ നെട്ടോട്ടങ്ങളിലുമാണ്. ആഘോഷങ്ങൾ മാറ്റിവെച്ച് അതിജീവനത്തിൻറെയും ഒത്തൊരുമയുടേയും പാഠം പകരാനാണ് ഓരോ വിശ്വാസിയും ഈ പെരുന്നാൾ ഉ1പയോഗപ്പെടുത്തുന്നത്.
ആഘോഷങ്ങൾ ഒഴിവാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പരമാവധി തുക സംഭാവന നൽകണമെന്ന് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. പെരുന്നാൾ പ്രാർത്ഥനകൾക്കൊപ്പം പ്രളയ ബാധിതർക്കായി പ്രത്യേക പ്രാർത്ഥനകളും നടത്തണമെന്നും നിർദ്ദേശമുണ്ട്. മലബാർ മേഖലയിൽ പലയിടത്തും പള്ളികളിൽ വെള്ളം കയറിയതിനാൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയാണ് പെരുന്നാൽ നമസ്‌കാരം നിർവ്വഹിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0