ആധാർകാർഡ് ഇനി ആർക്കും ദുരുപയോഗം ചെയ്യാനാവില്ല: ഫോട്ടോയും ക്യു ആർ കോഡും മാത്രം

Spread the love

തിരുവനന്തപുരം:സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ആധാർ കാർഡില്‍ സമൂലമാറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് യൂണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐ).
മറ്റൊരാളുടെ പേരും വിലാസവും ഉപയോഗിച്ച്‌ നടത്തുന്ന സാമ്ബത്തിക തട്ടിപ്പുകളും സിം കാർഡ് തട്ടിപ്പുകളും പുതിയ കാർഡ് വരുന്നതോടെ തടയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

video
play-sharp-fill

കാർഡുകളില്‍ ഇനി വ്യക്തി വിവരങ്ങള്‍ ഉണ്ടാവില്ല. പകരം ഒരു ക്യുആർ കോഡ് മാത്രമായിരിക്കും ഉണ്ടാവുക. പേര്, ജനനതിയതി, ആധാർ കാർഡ് നമ്ബർ എന്നിവ കാർഡില്‍ ഉള്ളത് പലപ്പോഴും സുരക്ഷ വീഴ്ചക്ക് കാരണമാവുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യുഐഡിഐ പുതിയ രീതിയിലേക്ക് മാറാൻ തീരുമാനിച്ചിരുന്നത്.

പുതിയ കാർഡില്‍ ഫോട്ടോയും ക്യുആർ കോഡും മാത്രമാണ് ഉണ്ടാവുക. ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഉപയോഗിക്കാനും കാർഡ് ഉടമയുടെ അനുമതി ആവശ്യമായിരിക്കും. പല സ്ഥലങ്ങളിലും ആധാർ കാർഡിൻ്റെ കോപ്പി നല്‍കുന്നത് സുരക്ഷാ വീഴ്ചക്ക് കാരണമാവുന്നുണ്ട് എന്ന പരാതി ഉയർന്നിരുന്നു.
നിലവിലുള്ള ആധാർ കാർഡുകള്‍ പുതുക്കണോ എന്ന സംബന്ധിച്ചുള്ള അറിയിപ്പുകളൊന്നും യുഐഡിഐയില്‍ നിന്ന് ഉണ്ടായിട്ടില്ല.യുഐഡിഐ പുതിയ ആധാർ ആപ്പും അടുത്താണ് പുറത്തിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി ഫീച്ചറുകളാണ് ആധാർ ആപ്പില്‍ നല്‍കിയിരുന്നത്. വിരലടയാളവും ഫേസ് റെക്കഗനൈസേഷനും ഉപയോഗിച്ച്‌ സുരക്ഷിതമാക്കാൻ കഴിയുന്ന ആധാർ ആപ്പ് ഉപയോഗിച്ച്‌ വിലാസം പുതുക്കാനും സാധിക്കും. കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ ആധാർ വിവരങ്ങളും ആധാർ ആപ്പില്‍ സൂക്ഷിക്കാം.