സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ആശ്വാസ വാർത്ത; ക്ഷാമബത്ത കുടിശ്ശിക 10 ശതമാനം അനുവദിച്ച്‌ ഉത്തരവിറക്കി

Spread the love

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) കുടിശ്ശിക അനുവദിച്ച്‌ സർക്കാർ ഉത്തരവിറക്കി.

video
play-sharp-fill

10 ശതമാനം കുടിശ്ശികയാണ് അനുവദിച്ചത്. ഇത് മാര്‍ച്ചിലെ ശമ്ബളത്തോടൊപ്പം കിട്ടും. കുടിശ്ശിക ഈ സാമ്ബത്തിക വര്‍ഷം തീര്‍ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് മുന്‍കാല പ്രാബല്യമില്ല.

പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാർക്ക് 35 ശതമാനം നിരക്കില്‍ ഡി എ ലഭിക്കും. കഴിഞ്ഞ ആഴ്ച അനുവദിച്ച മൂന്ന് ശതമാനത്തിന് പിന്നാലെയാണ് ഇപ്പോള്‍ 10 ശതമാനം കുടിശ്ശിക കൂടി അനുവദിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലൂടെ ബജറ്റില്‍ വാഗ്ദാനം ചെയ്ത 13 ശതമാനം ഡിഎ കുടിശ്ശികയും സർക്കാർ അനുവദിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ക്ഷാമബത്ത, ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുമെന്ന് ഇക്കഴിഞ്ഞ ബജറ്റില്‍ സർക്കാർ പ്രഖ്യാപിച്ചിരുന്നു. 35 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് കിട്ടേണ്ടിയിരുന്നത്.പക്ഷേ 22 ശതമാനമാണ് കൊടുത്തുകൊണ്ടിരുന്നത്. 13 ശതമാനം കുടിശ്ശികയായിരുന്നു.

ക്ഷാമബത്ത കൃത്യമായി അനുവദിച്ച്‌ പോന്നിരുന്നില്ല. അത് ഗഡുക്കളായി നല്‍കും എന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഇതു സംബന്ധിച്ച ഉത്തരവ് ഇനി ഇറങ്ങാനുണ്ട്. ശമ്ബള കമ്മീഷനും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച ഉത്തരവും ഇനി ഇറങ്ങാനുണ്ട്.