
കോട്ടയം: തിരുനക്കരയിലെ സപ്ലൈകോ ഹൈപ്പര് മാര്ട്ട് ഇന്നു മുതല് സപ്ലൈകോ സിഗ്നേച്ചര് മാര്ട്ടായി പ്രവര്ത്തനം വിപുലീകരിച്ചു.
ഇന്നു രാവിലെ 10ന് മന്ത്രി ജി.ആര്. അനില് സിഗ്നേച്ചര് മാര്ട്ടിന്റെ ഉദ്ഘാടനം നിര്വഹിച്ചു. അതിവിപുലമായ ഡിസ്പ്ലേ സൗകര്യവും നാല് ബില്ലിംഗ് കൗണ്ടറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സ്വകാര്യ കോര്പറേറ്റ് ഹൈപ്പര് മാര്ട്ടുകളോട് കിടപിടിക്കുന്ന രീതിയില് മികച്ച നിലവാരത്തിലാണ് സിഗ്നേച്ചര് മാര്ട്ട് ഇനി മുതല് പ്രവര്ത്തിക്കുക.
അതിവിപുലമായ ഡിസ്പ്ലേ സൗകര്യവും നാല് ബില്ലിംഗ് കൗണ്ടറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം പാല്, ശീതള പാനീയങ്ങള്, മുട്ട അടക്കമുള്ളവയും പുതുതായി വില്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.
സപ്ലൈകോയുടെ എല്ലാവിധ സബ്സിഡി ഉത്പന്നങ്ങള്ക്കൊപ്പം മറ്റ് നിത്യോപയോഗ സാധനങ്ങള്ക്കും വിലക്കുറവ് ലഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്ഘാടനത്തോടനുബന്ധിച്ച് സന്ദര്ശകരില്നിന്നു തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു ഭാഗ്യശാലികള്ക്ക് 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള് സമ്മാനമായി ലഭിക്കും. ഇതുകൂടാതെ ഫെബ്രുവരി 20 വരെ വലന്റൈന്സ് ഡേ മുന്നിര്ത്തി 1000 രൂപയ്ക്ക് മുകളില് സബ്സിഡി ഇതര ഉത്പന്നങ്ങള് വാങ്ങുന്നവര്ക്ക് 14 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും 500 രൂപയ്ക്ക് മുകളില് ഇതര ഉത്പന്നങ്ങള് വാങ്ങുന്നവര്ക്ക് അരക്കിലോ പഞ്ചസാരയും ലഭിക്കും.
സ്വകാര്യ കമ്പനികളുടെ സ്പോണ്സര്ഷിപ്പില് നവീകരിച്ച കോട്ടയത്തെ ആദ്യത്തെ സിഗ്നേച്ചര് മാര്ട്ട് കൂടിയാണിത്.
കണ്ണൂരിലാണ് ആദ്യത്തെ സിഗ്നേച്ചര് മാര്ട്ട് തുടങ്ങിയത്. എറണാകുളത്തെ സിഗ്നേച്ചര് മാര്ട്ട് നിര്മാണ ഘട്ടത്തിലുമാണ്.



