ഏറ്റുമാനൂര്‍ ഉത്സവം: ഇന്ന് കളിവിളക്ക് തെളിയും; കല്ലൂർ ഉണ്ണികൃഷ്ണൻ മാരാരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ പഞ്ചാരിമേളം നടക്കും

Spread the love

ഏറ്റുമാനൂർ : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് മൂന്നാം ഉത്സവം. രാവിലെ 7ന് ശ്രീബലി. നാദസ്വരം വൈക്കം ഷാജി, വൈക്കം സുമോദ്. പഞ്ചവാദ്യം ആലപുരം കണ്ണൻ മാരാരും സംഘവും.

video
play-sharp-fill

തുടർന്ന് സ്‌പെഷ്യൽ പഞ്ചാരിമേളം കല്ലൂർ ഉണ്ണികൃഷ്ണൻ മാരാരുടെ നേതൃത്വത്തിൽ 80 പരം കലാകാരന്മാർ അണിനിരക്കുന്നു 11.30ന് വയലിൻകച്ചേരി, 12.30ന് പ്രസാദംഊട്ട്, 12.45ന് സംഗീതസദസ്, ഒന്നിന് ഉത്സവബലി,1.30 മുതൽ തിരുവാതിര, 4 ന് ഡാൻസ്, 5 ന് കാഴ്ചശ്രീബലി, സ്‌പെഷ്യൽ പഞ്ചവാദ്യം ഒറ്റപ്പാലം ഹരിയുടെ നേതൃത്വത്തിൽ 60ൽ പരം മേളക്കാർ പങ്കെടുക്കുന്നു.

ആറിന് അഖിലകേരള വിശ്വകർമ്മ മഹാസഭയുടെ താലപ്പൊലി ഘോഷയാത്ര, 9ന് മോഹിനിയാട്ടം,പത്തിന് കഥകളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group