മക്കളെ വാടാ..ദാ ആ മാങ്ങ കൂടി പറിച്ചിട്ടു പോ..:പൊലിസ് സ്റ്റേഷൻ വളപ്പില്‍ മാങ്ങ പറിക്കാനെത്തിയ കുട്ടികളെ സഹായിക്കുന്ന എഎസ്ഐ കൗതുക കാഴ്ചയായി .

Spread the love

കണ്ണൂർ : പൊലിസ് സ്റ്റേഷൻ വളപ്പില്‍ മാങ്ങ പറിക്കാനെത്തിയ കുട്ടികളെ വിരട്ടിയോടിക്കാതെ പൊലിസുകാരൻ സഹായിക്കുന്നത് കൗതുക കാഴ്ച്ചയായി .അയ്യോ എത്തുന്നില്ല….

video
play-sharp-fill

ഒന്നും കൂടി | ഇനി നമ്മള്‍ വരൂല വാടാ … പോകാമെന്ന് പറഞ്ഞ് മാങ്ങ പറിക്കല്‍ ഉപേക്ഷിച്ചു മടങ്ങിയ കുരുന്നുകളെ പൊലിസുകാർ വീണ്ടും ട്രൈ ചെയ്യാൻ മടക്കി വിളിക്കുകയായിരുന്നു.

പാനൂർ പോലീസ് സ്റ്റേഷൻ വളപ്പിലെത്തി മാങ്ങ പറിക്കാൻ നോക്കിയ കുട്ടികളെ നിരാശരാക്കാതെ, അവരെ എടുത്തുയർത്തി മാങ്ങ പറിക്കാൻ സഹായിക്കുന്ന എഎസ്‌ഐ നിവേദിൻ്റെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടടാ എന്ന് പ്രതീക്ഷിച്ച്‌ എത്തിയ കുട്ടികള്‍ക്കും പരിസരത്ത് ഉണ്ടായിരുന്നവർക്കും കൗതുകമായി പോലിസുകാരൻ്റെ ഈ ഇടപെടല്‍.

ദൃശ്യങ്ങള്‍ വൈറലായി കുട്ടികളെ എടുത്തുയർത്തിയാണ് പൊലിസുകാരൻ മാങ്ങ പറിച്ചെടുക്കാൻ സഹായിച്ചത്. കൈനിറയെ മാങ്ങയുമായാണ് കുട്ടികള്‍ മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group