മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു;വിട പറഞ്ഞത് പത്ര പ്രവർത്തന മേഖലയിലെ പ്രമുഖ വ്യക്തിത്വം

Spread the love

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ഗോവിന്ദൻ കുട്ടി അന്തരിച്ചു.ഇന്നലെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. ആകാശ വാണി, പിഐബി, ഇന്ത്യൻ എക്സ്പ്രസ്സ്, ഇന്ത്യ ടുഡേ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ദേശീയ സംസ്ഥാന തലങ്ങളിൽ ചർച്ചയായ ന്യൂസ് സ്റ്റോറികൾ റിപ്പോർട്ട് ചെയ്‌തു.

video
play-sharp-fill

ഏഷ്യാനെറ്റിൽ കാഴ്ചവട്ടം എന്ന് പ്രോഗ്രാമിന്റെ അവതാരകൻ ആയിരുന്നു. കെ കരുണാകരന്റെ ജീവ ചരിത്രം എഴുതിയിരുന്നു. പ്രധാനമന്ത്രി ആയിരുന്ന മൊറാർജി ദേശായിക്കൊപ്പമുള്ള വിമാന യാത്രയ്ക്കിടെ ഉണ്ടായ അപകട റിപ്പോർട്ടിങ്ങ് ആണ് ഏറെ ശ്രദ്ധേയമായത്.

ഇംഗ്ലീഷിലും മലയാളത്തിലുമായി പത്ത് പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ടി.എൻ. ശേശന്‍റെ ജീവിതകഥയായ ‘An Intimate Story’, മലയാളത്തിലെ ‘കാലക്ഷേപം (Time Pass)’, ബിസ്ക്കറ്റ് വ്യവസായിയായിരുന്ന രാജൻ പിള്ള, കെ.എം. മാണി, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ എന്നിവരെ കുറിച്ചുള്ള ഗ്രന്ഥങ്ങൾ എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന കൃതികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group