കൂടുതല്‍ പേര്‍ കൊച്ചിയില്‍ നിന്ന്; ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന മലയാളികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; ആറ് വര്‍ഷത്തിനിടെ നിക്ഷേപത്തിലുണ്ടായ വര്‍ദ്ധന 3.4 മടങ്ങ്; മലയാളികളുടെ പുതിയ ശീലത്തില്‍ വനിതകള്‍ മുന്നില്‍

Spread the love

മുംബയ്: ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന മലയാളികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്.

video
play-sharp-fill

2020- 26 സാമ്പത്തിക വര്‍ഷത്തില്‍ 3.4 മടങ്ങ് മലയാളി നിക്ഷേപകര്‍ വര്‍ദ്ധിച്ചതായി നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍.എസ്.ഇ) കണക്കുകള്‍ വ്യക്തമാക്കുന്നു. 31.8 ലക്ഷമാണ് കേരളത്തില്‍ നിന്നുള്ള നിക്ഷേപകരുടെ എണ്ണം. 2010 സാമ്പത്തിക വര്‍ഷം മുതലുള്ള കണക്ക് നോക്കിയാല്‍ ഒമ്പത് മടങ്ങാണ് വര്‍ദ്ധന.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തിലെ നിക്ഷേപകരില്‍ 17.5% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021 മുതലുള്ള പുതിയ നിക്ഷേപക രജിസ്‌ട്രേഷനുകള്‍ 20.6 ലക്ഷമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച മാദ്ധ്യമ പര്യടനത്തിന്റെ ഭാഗമായി മുംബയില്‍ എന്‍.എസ്.ഇ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള മാദ്ധ്യമപ്രവര്‍ത്തകരുമായി സംവദിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.