കോട്ടയം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 20 മുതൽ 26 വരെ; ഏഴ് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ അന്താരാഷ്ട്ര സിനിമകൾക്ക് പുറമെ ദേശീയ-പ്രാദേശിക ചിത്രങ്ങളും പ്രദർശിപ്പിക്കും

Spread the love

കോട്ടയം: കോട്ടയം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 20 മുതൽ 26 വരെ കോട്ടയത്ത് സംഘടിപ്പിക്കുന്നു. അനശ്വര തീയേറ്റർ വേദിയായാണ് മേള നടക്കുക. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

video
play-sharp-fill

ഏഴ് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ അന്താരാഷ്ട്ര സിനിമകൾക്ക് പുറമെ ദേശീയ-പ്രാദേശിക ചിത്രങ്ങളും പ്രദർശിപ്പിക്കും. വിവിധ ഭാഷകളിലുള്ള ശ്രദ്ധേയ ചിത്രങ്ങൾ, അവാർഡ് നേടിയ സിനിമകൾ, പുതുമുഖ സംവിധായകരുടെ കൃതികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമാസ്വാദകർക്ക് സമകാലിക ലോകസിനിമയുടെ വൈവിധ്യം അനുഭവിക്കാനുള്ള അവസരമായിരിക്കും ഈ മേള.

പ്രദർശനങ്ങളോടൊപ്പം ചർച്ചകൾ, സിനിമാ പ്രവർത്തകരുമായി സംവാദങ്ങൾ, പ്രത്യേക പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും. സിനിമാ വിദ്യാർത്ഥികൾക്കും കലാസ്വാദകർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനത്തിനായി ഡെലിഗേറ്റ് പാസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രത്യേക നിരക്കിൽ പാസുകൾ ലഭ്യമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group