
ചെന്നൈ: ലീഡ് ഓൺ ഗാന്ധി എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനിടെ സാങ്കേതിക തകരാർ മൂലം സ്ക്രീൻ നിശ്ചലമായപ്പോൾ, ‘ഇത് സെൻസർ ചെയ്തതാണോ അതോ തടസ്സപ്പെട്ടതാണോ?’
എന്നായിരുന്നു കമലിന്റെ ചോദ്യം. ചിരിയോടെയുള്ള പരാമർശം വലിയ കൈയടികളോടെയാണ് വിദ്യാർത്ഥികൾ ഏറ്റെടുത്തത്.സിനിമകളിലെ സെൻസർഷിപ്പ് നിയന്ത്രണങ്ങൾക്കെതിരെ വീണ്ടും പ്രതികരിച്ച് കമൽഹാസൻ
വിജയ് ചിത്രം ജനനായകന്റെ സർട്ടിഫിക്കേഷൻ വൈകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആവിഷ്കാര സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്നും അത് സുതാര്യമല്ലാത്ത നടപടികളിലൂടെ ഇല്ലാതാക്കരുതെന്നുമായിരുന്നു പറഞ്ഞത്.
ഓരോ കട്ടിങ്ങിനും വ്യക്തമായ ന്യായീകരണം നൽകാൻ സെൻസർ ബോർഡ് ബാധ്യസ്ഥരാണെന്നും പറഞ്ഞിരുന്നു. വ്യക്തതയില്ലാത്ത സെൻസർഷിപ്പ് സർഗ്ഗാത്മകതയെ നശിപ്പിക്കുക മാത്രമല്ല,
സാമ്പത്തിക നഷ്ടങ്ങൾക്കും പൊതുജനവിശ്വാസം തകരുന്നതിനും കാരണമാകുമെന്നും അദ്ദേഹംപ്രതികരിച്ചു.



