
മാവേലിക്കര : കണ്ടിയൂർ ആറാട്ടുകടവിൽ 13 വയസ്സുകാരൻ മുങ്ങി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്.
ചെട്ടികുളങ്ങര കണ്ണമംഗലം ഷെൽറ്റർ വീട്ടിൽ ഷാജി കരുണാകരൻ സ്‌മിത ദമ്പതികളുടെ മകൻ ശിവപ്രസാദ് (13)ആണ് മരിച്ചത്, മാവേലിക്കര മറ്റം സെൻറ് ജോൺസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിയാണ്.
ഉച്ചയ്ക്ക് സ്കൂളിൽ നിന്നും ഇറങ്ങിയ വിദ്യാർത്ഥികൾ കണ്ടിയൂർ ആറാട്ട് കടവിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു, ശിവപ്രസാദ് മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിയാണ് പ്രദേശവാസികളെ വിവരം അറിയിച്ചത് .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ രക്ഷ പ്രവർത്തനം നടത്തിയെങ്കിലും ശിവപ്രസാദ് മുങ്ങി താഴുകയായിരുന്നു . തുടർന്ന് മാവേലിക്കര ഫയർ ഫോഴ്സ് സ്ഥലത്തെത്തി മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു . മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.







