പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം,​ ന്യൂനപക്ഷ വിഷയങ്ങളിലെ ആശങ്ക പങ്കുവെച്ചു

Spread the love

ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് സ്ഥാപകനുമായ കാന്തപുരം എപി അബൂബക്കർ മുസല്യാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. വിവിധ സാമൂഹിക, വിദ്യാഭ്യാസ, വികസന വിഷയങ്ങൾക്കൊപ്പം രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന ആശങ്കകളും ചർച്ചയിൽ പ്രധാന വിഷയമായി.

video
play-sharp-fill

കൂടിക്കാഴ്ചയിൽ വിശുദ്ധ റമളാൻ സന്ദേശവും അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറിയതായി അദ്ദേഹം പ്രസ്താവയിൽ അറിയി്ചചു. ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ കാന്തപുരം നടത്തിയ കേരളയാത്രയ്ക്കിടെ വിവിധ ജനവിഭാഗങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതികൾ പുനഃസ്ഥാപിക്കണമെന്നും, വഖഫ് – എസ്ഐആർ വിഷയങ്ങളിലെ ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലിഗഢ് മുസ്ലിം സർവകലാശാലയുടെ മലപ്പുറം സെന്റർ വികസനം, ഉത്തരേന്ത്യയിലെ ഇസ്ലാമിക് സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ, പുരാതന മസ്ജിദുകളുടെയും പൈതൃക സ്മാരകങ്ങളുടെയും സംരക്ഷണം എന്നിവ ചർച്ചയായി