കോട്ടയത്ത് മദ്യലഹരിയിൽ ഓട്ടോറിക്ഷ ഓടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരൻ മരിച്ചു; ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ഗാന്ധിനഗർ പോലീസ്;പിടിയിലായത് വെച്ചൂർ സ്വദേശി

Spread the love

കോട്ടയം: മദ്യലഹരിയിൽ ഓട്ടോറിക്ഷ ഓടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരൻ മരിച്ച കേസിൽ പ്രതിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.വെച്ചൂർ കുടവച്ചൂർ കാരാപ്പള്ളി വീട്ടിൽ ലിജോ ജോൺ(34) ആണ് പിടിയിലായത്.

video
play-sharp-fill

ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൈപ്പുഴമുട്ട് – കായിച്ചിറ റോഡേ കൈപ്പുഴമുട്ട് ഭാഗത്ത് നിന്നും കായിച്ചിറ ഭാഗത്തേക്ക് മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച് കൊണ്ട് വന്ന് റോഡിന്റെ സൈഡിൽ നിന്ന തെങ്ങിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിലെ യാത്രക്കാരനായിരുന്ന വെച്ചൂർ വില്ലേജിൽ കുടവച്ചൂർ കരയിൽ ചാമിശ്ശേരി വീട്ടിൽ ജോസഫ് മരിക്കുകയായിരുന്നു.
പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group