‘റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ ആലിൻ 5 പേർക്ക് പുതുജീവനേകും’; സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായി 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ

Spread the love

കൊച്ചി: എറണാകുളം അമൃത ആശുപത്രിയില്‍ വച്ച്‌ മസ്‌തിഷ്‌കമരണം സംഭവിച്ച ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്യും

video
play-sharp-fill

 പത്തുമാസം പ്രായമുള്ള ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാകും. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ അബ്രഹാമിന്റെയും ഷെറിന്റെയും മകളാണ് ആലിൻ ഷെറിൻ അബ്രഹാം. റോഡപകടത്തെ തുടർന്ന് ചികിത്സയില്‍ കഴിയവെയാണ് മസ്‌തിഷ്‌കമരണം സംഭവിച്ചത്.

കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് മാതാപിതാക്കള്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ വൃക്കകളും കരളും ഹൃദയവാല്‍വും ദാനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരു വൃക്കകളും തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പത്തുവയസുകാരിക്ക് നല്‍കും.

തിരുവനന്തപുരം കിംസ്‌ ആശുപത്രിയിലേക്കാണ്‌ കരള്‍ ദാനം ചെയ്യുന്നത്. ഹൃദയവാല്‍വുകള്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ദാനം ചെയ്യും. കൊച്ചിയില്‍ നിന്നും റോഡുമാർഗമാണ് അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിക്കുന്നത്.