നെല്ലിന്റെ പ്രോത്സാഹന ബോണസ് നിറുത്തലാക്കാനുള്ള കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നെല്‍കർഷക സംരക്ഷണ സമിതി നാളെ കോട്ടയം ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാർച്ച്‌ നടത്തും.

Spread the love

ആലപ്പുഴ: നെല്ലിന്റെ പ്രോത്സാഹന ബോണസ് നിറുത്തലാക്കണമെന്ന കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നെല്‍കർഷക സംരക്ഷണ സമിതി നാളെ കോട്ടയം ഹെഡ്പോസ്റ്റാഫിലേക്ക് മാർച്ച്‌ നടത്തും.

video
play-sharp-fill

മാർച്ചിന്റെ പ്രചരണാർത്ഥം കാവാലം തട്ടാശ്ശേരി ജംഗ്ഷനില്‍ പ്രതിഷേധയോഗം നടത്തി. ജനറല്‍ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് യോഗം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.വേലായുധൻ നായർ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് പി.ആർ.സതീശൻ, കോഴിച്ചാല്‍ പാടശേഖരസമിതി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്റ് രമേശൻ പാണ്ടിച്ചേരി, വൈസ് പ്രസിഡന്റ് പി.ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറി ഷാജി പണിക്കരപറമ്പില്‍, ജോബി മൂലമുന്നം, കണ്‍വീനർ ഇ.എസ്. രാജീവ് തുടങ്ങിയവർ സംസാരിച്ചു.