
കോട്ടയം: കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പ്രഖ്യാപിച്ച 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് കോട്ടയം ജില്ലയില്‍ ശക്തം. സമരം പൊതുവെ ശാന്തം.അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സ്വകാര്യ ബസുകള്‍ക്ക് ഒപ്പം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്താതെ വന്നതോടെ പൊതുഗതാഗതം തടസപ്പെട്ടു. ഓട്ടോറിക്ഷകളും ടാക്സികളും ചരക്കുവാഹനങ്ങളും ഓടിയില്ല. സ്വകാര്യ ബസുകള്‍ ജില്ലയില്‍ ഒരു സ്ഥലത്തും സര്‍വീസ് നടത്തിയില്ല. കെ.എസ്‌ആര്‍ടിസി മെഡിക്കല്‍ കോളജ് സര്‍വീസ് നടത്തി.
സ്വകാര്യ വാഹനങ്ങള്‍ പതിവുപോലെ നിരത്തിലിറങ്ങി. വാഹന സര്‍വീസ് കുറഞ്ഞതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹാജര്‍ കുറവാണ്..
ബാങ്ക് ജീവനക്കാരുടെ പങ്കാളിത്തം മൂലം ശാഖകള്‍ അടഞ്ഞു കിടന്നു. കോട്ടയം മാര്‍ക്കറ്റില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഭൂരിഭാഗവും അടഞ്ഞു കിടന്നു. പണിമുടക്കിയ തൊഴിലാളികള്‍ കോട്ടയത്ത് പ്രകടനം നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി അവശ്യ സേവനങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പാല്‍ വിതരണം, കുടിവെള്ള വിതരണം, ആംബുലന്‍സ് സേവനങ്ങള്‍, പത്ര വിതരണം തുടങ്ങിയവ സാധാരണ നിലയില്‍ നടക്കും.
പുതിയ തൊഴില്‍ കോഡുകള്‍ പിന്‍വലിക്കണം, പൊതുമേഖല സ്വകാര്യവത്കരണം അവസാനിപ്പിക്കണം, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളോടെയുളള സമരത്തില്‍ ഭാരതീയ മസ്ദൂര്‍ സംഘം ഒഴികെയുള്ള പ്രധാന ട്രേഡ് യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കും.
സി.പി.എം., സി.പി.ഐ, വിവിധ കര്‍ഷക സംഘടനകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍, അധ്യാപക സംഘടനകള്‍ തുടങ്ങിയവയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.



