
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് കെഎസ്‌ആര്‍ടിസി ബസ്സില്‍ യുവ അഭിഭാഷകയ്ക്ക് നേരെ അതിക്രമം.
യുവതി സംഭവം ചോദ്യം ചെയ്തതോടെ അക്രമി ബസ്സില്‍ നിന്നും ഇറങ്ങി ഓടി.
ആറ്റിങ്ങലില്‍ നിന്നും മംഗലപുരം ഭാഗത്തേക്കുള്ള ബസില്‍ ബുധനാഴ്ച വൈകീട്ട് ആറരയോടുകൂടി ആയിരുന്നു സംഭവം.
ആറ്റിങ്ങല്‍ കോടതിയില്‍ പോയി തിരികെ വരികയായിരുന്നു യുവതി. അതിക്രമം നടന്നയുടന്‍ യുവതി അക്രമിയെ ചോദ്യംചെയ്തു. ഇതോടെ ഇയാള്‍ ബസില്‍നിന്നും ഇറങ്ങി ഓടുകയായിരുന്നു എന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതി മംഗലപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം ആറ്റിങ്ങലില്‍ മറ്റൊരു അഭിഭാഷകയ്ക്ക് നേരെയും കെഎസ്‌ആര്‍ടിസി ബസില്‍ അതിക്രമം നടന്നിരുന്നു.



