play-sharp-fill
സംസ്ഥാനം വീണ്ടും പ്രളയക്കെടുതിയിലേയ്ക്ക: കാത്തിരിക്കുന്ന്ത വൻ ദുരന്തം; ഭീതിയിൽ സർക്കാർ

സംസ്ഥാനം വീണ്ടും പ്രളയക്കെടുതിയിലേയ്ക്ക: കാത്തിരിക്കുന്ന്ത വൻ ദുരന്തം; ഭീതിയിൽ സർക്കാർ

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒരു വർഷത്തിനിപ്പുറം സംസ്ഥാനം കാത്തിരിക്കുന്നത് വൻ ദുരന്തമെന്ന ഭീതി പടർത്തി തുടർച്ചയായ അഞ്ചാം ദിവലസവും സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.  വടക്കൻ ജില്ലകളായ മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളിൽ ഉരുൾപൊട്ടൽ ഉണ്ടായി. വയനാട് ജില്ലയിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും വൻ ഉരുൾപൊട്ടൽ ആണ് ഉണ്ടായത്. സംസ്ഥാനത്ത് ഇതുവരെ 738 ദുരിതാശ്വാസ ക്യാമ്പുുകൾ തുറന്നതായി മുഖ്യ മന്ത്രി പിണറായി വിജയൻ അറിയിച്ചു. 738 ക്യാമ്പുകളിലായി 64013 പേരാണ് ഉള്ളത്.
അതേസമയം, കനത്ത മഴയിലും, മണ്ണിടിച്ചിലും മരണം 29 ആയി ഉയർന്നു. നിരവധിപേരെ കാണാതായി. പുത്തുമലയിലും, കവളപ്പാറയിലും നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്.
കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 9 ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 10 ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ്10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 11ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും, ആഗസ്റ്റ് 13ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.