
ഇരിട്ടി : ആറളം ശലഭ സങ്കേതത്തില്‍ കുട്ടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി.
ആറളം സെക്ഷൻ പരിധിയില്‍ വരുന്ന വലിയ കരിക്കണ്ടം വനഭാഗത്താണ് കുട്ടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിത്.
ഉദ്ദേശം രണ്ടര വയസ്സ് പ്രായമുള്ള ആണ്‍ ആനകുട്ടിയാണിത്, ആറളം വൈല്‍ഡ്ലൈഫ് വാർഡൻ വി. രതീശൻ, വാർഡ് മെമ്പർ സുജാത, ഡോ. റോഷനാഥ് രമേശ്, യദുമോൻ എം എ., രമ്യ രാഘവൻ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാർഡൻ, ഫ്ലയിങ് സ്കോഡ് റേഞ്ച് ഓഫീസർ വി. ജയപ്രകാശ്, കൊട്ടിയൂർ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ നിതിരാജ് ടി എന്നിവരുടെ സാന്നിധ്യത്തില്‍ വയനാട് ഫോറെസ്റ്റ് വെറ്റിനറി ഡോക്ടർ ഡോ.അനുമോദ് എൻ., ഡോ. വിജിൻ വി എല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെറ്റിനറി പോളി ക്ലിനിക് ഇരിട്ടി എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോർട്ടം നടത്തി വനത്തിനുള്ളില്‍ സംസ്കരിച്ചു.
പരിശോധനയില്‍ അസ്വഭാവികമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായെന്നും പ്രാഥമികമായി മരണകാരണം രോഗബാധയാകാമെന്ന് ഡോക്ടർ അറിയിച്ചു. ലാബ് പരിശോധന ഫലം വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകുള്ളൂവെന്നാണ് വനം വകുപ്പ് അധികൃതരുടെ വിശദീകരണം.



