തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച്‌ അഭ്യാസപ്രകടനം; വാഹനത്തിന്റെരജിസ്ട്രേഷൻ റദ്ദാക്കും; ഉടമയുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യും; കർശന നടപടിയുമായി എം വി ഡി

Spread the love

കൊല്ലം: കൊല്ലം കുണ്ടറ ഇളമ്പള്ളൂരില്‍ പൊതുജനങ്ങളെയും മറ്റ് വാഹനയാത്രികരെയും ഭീതിയിലാഴ്ത്തി തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച്‌ അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. പള്ളിക്കല്‍ സ്വദേശിയായ മുഹമ്മദ് ഇർഫാൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്ന് എംവിഡി കണ്ടെത്തി. സംഭവത്തിന് പിന്നാലെ വാഹന ഉടമ ഒളിവില്‍ പോയിരിക്കുകയാണ്.

video
play-sharp-fill

നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ഇതോടെ വണ്ടി നിരത്തിലിറക്കാനാകില്ല. വാഹന ഉടമയായ മുഹമ്മദ് ഇർഫാൻ്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യും. അഭ്യാസപ്രകടനത്തിന് ഉപയോഗിച്ച കാർ എത്രയും വേഗം പിടിച്ചെടുക്കാനുള്ള നടപടികള്‍ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു.

പൊതുനിരത്തുകളില്‍ വലിയ ശബ്ദമുണ്ടാക്കിയും സൈലൻസറിലൂടെ തീ തുപ്പിയും നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group