
ടൊറന്റോ: കാനഡയില്‍ ഇന്ത്യൻ ടെക്കി വെടിയേറ്റ് മരിച്ചു.
ബെംഗളൂരു നെലാമംഗലയിലെ ത്യാമഗോണ്ട്ലു സ്വദേശിയായ 37കാരൻ ചന്ദൻ കുമാർ ആണ് ടൊറന്റോയില്‍ കൊല്ലപ്പെട്ടത്.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ റെക്സാഡേല്‍ ബോളിവാർഡിലെ ദേശീയപാത 27 ലുള്ള ഒരു ഷോപ്പിംഗ് മാളിന്റെ പാർക്കിംഗില്‍ വെച്ച് അജ്ഞാതർ നടത്തിയ വെടിവെപ്പിലാണ് ചന്ദൻ കുമാറിന് ദാരുണാന്ത്യം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, ഇതൊരു ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഏഴ് വർഷം മുൻപാണ് ചന്ദൻ ഐടി പ്രൊഫഷണലായി കാനഡയിലെത്തിയത്. ടൊറന്റോ കന്നഡ സംഘത്തിന്റെ സാമൂഹിക മാധ്യമ കോർഡിനേറ്റർ, ബ്രാംപ്ടണിലെ ഷിർദി സായിബാബ ക്ഷേത്രത്തിന്റെ ഭാരവാഹി, അഖില വിശ്വ ആര്യവൈശ്യ മഹാസഭയുടെ കാനഡ ഘടകം വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു ചന്ദൻ കുമാർ.



