
കൊച്ചി : ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ വൻ വിജയമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ പരമാവധി മണ്ഡലങ്ങളില്‍ മത്സര രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത് .
ഇക്കുറി കോണ്‍ഗ്രസിൻ്റെ സാധ്യതാ സ്ഥാനാർത്ഥി പട്ടികയില്‍ സിനിമാ താരങ്ങളടക്കം സെലിബ്രിറ്റികള്‍ ഇടം പിടിച്ചിട്ടുണ്ട് .
ഇന്ത്യൻ ഫുട്ബോള്‍ ടീം മുൻ നായകൻ എം.എം വിജയൻ നാട്ടിക സംവരണ മണ്ഡലത്തിലെ സാധ്യതാ പട്ടികയിലാണ് ഇടം പിടിച്ചത്.ഐ എം വിജയനെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചലച്ചിത്ര താരം രമേഷ് പിഷാരടിയും സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. തൃപ്പുണ്ണിത്തുറ മണ്ഡലത്തിലാണ് രമേഷ് പിഷാരടിയെ പരിഗണിക്കുന്നത്.
സാധ്യതാ പട്ടികയില്‍ നിന്നും വിജയ സാധ്യതയും മത സാമുദായിക പരിഗണനകളും കണക്കിലെടുത്ത് കോണ്‍ഗ്രസ് ഹൈക്കമാൻഡാകും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുക



