
കോട്ടയം: ജില്ലയിൽ നാളെ (09/02/2026) വാകത്താനം, ഈരാറ്റുപേട്ട, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെട്ടിക്കലുങ്ക്, ബാങ്കുപടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ മേച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ 8.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദിക്കാമല പ്ലാവിൻ ചുവട് , വെട്ടത്ത് കവല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,കൊച്ചുറോഡ്, എസ്. സി. കവല, കുളിക്കടവ്, പാലമറ്റം ടെമ്പിൾ,മാടത്താനി, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാറേൽ കമ്മ്യൂണിറ്റി ഹാൾ ട്രാൻസ്ഫോർമറിൽ രാവിലെ 09:30 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഷാജി ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താലൂക്ക് ആശുപത്രി ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുല്ലിയാനിക്കര ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെഭാഗികമായി വൈദ്യുതി മുടങ്ങും
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വള്ളിക്കാട്, ഐക്കര തുണ്ടം , മഴുവന കുന്ന്, മംഗര കലുങ്ക്, മംഗളം കോളേജ്, പട്ടരത്ത് പടി, സോളാർ പാർക്ക്, കിഴക്കേ നട എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5: 30 മണി വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ, കാവലിച്ചിറ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ LT ABC വർക്ക് നടക്കുന്നതിനാൽ രാവിലെ 9:30 മണിമുതൽ വൈകിട്ട് 5:30 മണിവരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.



