
തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ് പോയെന്ന തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി സി.പി.ഐ മുതിർന്ന നേതാവ് സി.
ദിവാകരൻ. മുൻപ് നടന്ന ഒരു രാഷ്ട്രീയ ജാഥയ്ക്കിടെയുണ്ടായ സംഭവമാണ് ദിവാകരൻ വീണ്ടും ഓർമ്മിപ്പിച്ചത്.
‘ജാഥയില്‍ ക്യാപ്റ്റനായിരുന്ന പിണറായിയുടെ കൂടെ രാവും പകലും ഞാന്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ആനത്തലവട്ടം ആനന്ദന്റെ വീട്ടിലാണ് ഭക്ഷണം കഴിക്കാനെത്തിയത്. എന്ത് മീനാണ് ഇതെന്ന് പിണറായി ചോദിച്ചെന്നും ചൂരയെന്ന് മറുപടി കേട്ടപ്പോള്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങി പോയെന്നുമാണ് ദിവാകരന്‍ പറഞ്ഞത്.
എന്നാല്‍ തന്‍റെ പ്രതികരണം കൗതുകമായി കരുതണമെന്നും വിവാദമക്കേണ്ട ആവശ്യം ഇല്ലെന്നും സി.ദിവാകരൻ പറഞ്ഞു. ആനത്തലവട്ടം വി.എസിൻ്റെ ആളായിരുന്നെന്നും ഭക്ഷണത്തിന് വേറെ ആളെ കിട്ടിയില്ലേ എന്ന് പിണറായി ചോദിച്ചെന്നും ദിവാകരൻ പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, പിണറായി ഒരു തവണ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും സന്തോഷത്തോടെ യാത്ര പറഞ്ഞാണ് പോയതെന്നും ആനത്തലവട്ടം ആനന്ദന്റെ മകൻ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
നേതാക്കളും മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം പലപ്പോഴും വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇതൊന്നും പറയാൻ വിചാരിച്ചതല്ലെന്നും മകൻ ജീവ ആനന്ദൻ പറഞ്ഞു.



