കോട്ടയത്ത് ആർ ടി ഓഫീസറെ നിയമിക്കണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ: 9 മാസമായി നാഥനില്ലാ കളരി: ഒരു വർഷമായി ആർടി എ ബോർഡ് കൂടുന്നില്ല: കുത്തഴിഞ്ഞ ഭരണം ഇനി എന്ന് നേരെയാകും ?

Spread the love

കോട്ടയം: ഒൻപത് മാസമായി അനാഥമായി കിടക്കുന്ന കോട്ടയം ആർ ടി ഓഫീസിൽ പുതിയ ആർ ടി ഓഫീസറെ നിയമിക്കണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

video
play-sharp-fill

2025 മെയ് 31- നാണ് ആർ ടി ഒ അജിത് കുമാർ കൊല്ലത്തേക്ക് സ്ഥലം മാറി പോയത് തുടർന്നിങ്ങോട്ട് ഒൻപത് മാസമായി ഓഫീസ് നാഥനില്ലാ കളരിയാണ്.

ജോയൻ്റ് ആർ ടി ഒ യക്ക് സാങ്കേതിക യോഗ്യത ഇല്ലാത്തതിനാൽ പഴയ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടുന്നതിനു പോലും പ്രയാസമാണ്. പത്തനംതിട്ട ആർ ടി ഒ ആഴ്ചയിൽ ഒരു ദിവസം വന്നാണ് അടിയന്തിര കാര്യങ്ങൾ ചെയ്യുന്നത്. ഒരു വർഷമായി ആർ ടി എ ബോർഡ് ചേരാത്തതു മൂലം ബസ്സുടമകൾക്ക് പല വിധ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ബസ്സുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാത്തതു മൂലം തൊഴിലാളികൾ പരസ്പരം ഏറ്റുമുട്ടുന്നത് നിത്യ സംഭവമാണ്. ജില്ലാ വികസന സമിതിയിലും താലൂക്ക് വികസന സമിതിയിലും എം പിമാർ എം എൽ എ മാർ ഉൾപ്പടെയുള്ളവരോടും ഇക്കാര്യങ്ങൾ അവതരിപ്പിച്ചുവെങ്കിലും വിഷയത്തിന് പരിഹാരമായില്ല.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് പുതിയ ഓഫീസറെ നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

എ സി സത്യൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡൻ്റ് ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. റോണി ജോസഫ്, ആൽവിൻ ജോസഫ്, ജോസഫ് ജേക്കബ്, ജോൺ മാത്യു, കെ ജെ ജോസഫ്, സാജു മൈക്കിൾ, സേവ്യർ ജോസഫ്, ചാക്കോച്ചൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.