രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ശസ്ത്രക്രിയ ആശുപത്രിക്ക് കോഴിക്കോട് മുഖ്യമന്ത്രി തറക്കല്ലിടും;ശസ്ത്രക്രിയ ചെലവ് 70% വരെ കുറയുമെന്ന് പ്രതീക്ഷ

Spread the love

കോഴിക്കോട്:രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ശസ്ത്രക്രിയ ആശുപത്രിക്ക് കോഴിക്കോട് നാളെ രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ചേവായൂരിൽ പദ്ധതിക്ക് തറക്കല്ലിടും. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അദ്ധ്യക്ഷയാകും.

video
play-sharp-fill

ഇന്ത്യയിലെ ആരോഗ്യമേഖലയിൽതന്നെ നിർണായകമായ ചുവടുവെപ്പാണ് പദ്ധതി. അവയവം മാറ്റിവെക്കലിൽ ദേശീയതലത്തിൽ നിലനിൽക്കുന്ന വിടവ് നികത്താൻ സ്ഥാപനം സഹായിക്കും.

സർക്കാർ ഡെർമറ്റോളജി ആശുപത്രിക്കുള്ളിലെ 20 ഏക്കറിലാണ് പദ്ധതി വരുന്നത്. സ്വതന്ത്രഭരണാധികാരമുള്ള ഇൻസ്റ്റിറ്റ്യൂട്ട് അവയവംമാറ്റിവെക്കൽ ചെലവ് 70 ശതമാനംവരെ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള ഒറ്റ സ്ഥാപനം എന്നതാകും കെ.ഐ.ഒ.ടി.ടിയുടെ സവിശേഷത. അഞ്ച് വർഷത്തിനുള്ളിൽ 1,100 കോർണിയ, 599 വൃക്ക, 320 കരൾ, 50 ഹൃദയം, 40 ശ്വാസകോശം, 120 ബോൺമാരോ, 300 സോഫ്റ്റ് ടിഷ്യൂ, 15 പാൻക്രിയാസ്, 15 കുടൽ ശസ്ത്രക്രിയകൾ വർഷംതോറും കൈകാര്യം ചെയ്യാനുള്ള ശേഷിയിലേക്ക് സ്ഥാപനം ഉയരും. കൂടാതെ സങ്കീർണമായ ഹൃദയശസ്ത്രക്രിയകൾ ഉൾപ്പെടെ കൈകാര്യം ചെയ്യാനുമാകും.

സർജറികൾക്ക് പുറമെ ഈ മേഖലയിലെ ഗവേഷണങ്ങൾക്കും കെ.ഐ.ഒ.ടി.ടി പിന്തുണ നൽകും. പുതിയ 31 അക്കാദമിക് കോഴ്സുകൾ തുടങ്ങാനാണ് നിലവിലെ പദ്ധതി. ഇതിൽ സൂപ്പർ സ്പെഷ്യാലിറ്റി ഡി.എം, ട്രാൻസ്പ്ലാന്റ് അനസ്തേഷ്യോളജിയിലും ഹെപ്പറ്റോളജിയിലും MCh പ്രോഗ്രാമുകളും ഉൾപ്പെടുന്നു. സ്റ്റെം സെൽ തെറാപ്പി, റീജെനറേറ്റീവ് മെഡിസിൻ, ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി എന്നിവയിലും ഗവേഷണങ്ങൾ നടക്കും.

സാധാരണക്കാർക്ക് ഗുണമുള്ള ചികിത്സ

ആഗോള ഗുണമേന്മയിൽ മികവിന്റെ കേന്ദ്രമായി പ്രവർത്തിക്കാൻ വിഭാവനം ചെയ്ത ഈ സ്ഥാപനം ഒരേ സമയം സാമുഹിക നീതി ഉറപ്പാക്കുന്നതിലും നിർണായകമാകും. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം നിലവിൽ സ്വകാര്യമേഖലയിൽ ചെയ്യുന്ന അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ മൂന്നിലൊന്ന് കുറഞ്ഞ ചെലവിൽ പൂർത്തിയാക്കാൻ സഹായിക്കും.