പതിനാല് മാസം പ്രായമുള്ള കുഞ്ഞിന്റെ അന്നനാളത്തില്‍ മെറ്റല്‍ സ്പ്രിംഗ്; എൻഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോക്ടർമാർ

Spread the love

ഡെറാഡൂൺ: 14 മാസം പ്രായമുള്ള കുഞ്ഞിന്റെ അന്നനാളത്തില്‍ നിന്ന് 2 ഇഞ്ച് നീളമുള്ള മെറ്റല്‍ സ്പ്രിംഗ് നീക്കം ചെയ്തു.

video
play-sharp-fill

കുഞ്ഞ് ഒരാഴ്ചയോളം തുടർച്ചയായി ഛർദ്ദിക്കുകയും രണ്ട് ദിവസമായി ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കുഞ്ഞിന്റെ അന്നനാളത്തിന്റെ മുകള്‍ ഭാഗത്ത് നിന്ന് മെറ്റല്‍ സ്പ്രിംഗ് കണ്ടെത്തുകയായിരുന്നു. പേനകളില്‍ കാണുന്ന സാധാരണ സ്പ്രിംഗിനേക്കാള്‍ കനം കൂടിയ സ്പ്രിങ്ങാണ് കണ്ടെത്തിയത്.

ഡെറാഡൂണിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എൻഡോസ്കോപ്പിക് വഴി ഇത് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും അന്നനാളത്തിലെ വീക്കവും മുറിവുകളും ഉണ്ടായതിനെ തുടർന്ന് എയിംസിലേക്ക് റഫർ ചെയ്യുകയായിരുന്നു. അന്നനാളത്തില്‍ കുടുങ്ങിയ ലോഹ സ്പ്രിംഗ് എൻഡോസ്കോപ്പിക് ശസ്ത്രക്രിയയ്ക്ക് ശേഷം വിജയകരമായി നീക്കം ചെയ്തതായി ദില്ലിയിലെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ (എയിംസ്) ഡോക്ടർമാർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group