
വടവാതൂർ: വിജയപുരം ഗ്രാമപഞ്ചായത്തിലെ 4ാം വാർഡിലെ വടവാതൂർ കടത്ത് കൊല്ലക്കൊമ്പ് റോഡ് താറുമാറായിട്ടും നടപടിയില്ല.
അറ്റകുറ്റപ്പണി ചെയ്ത് ടാർ ചെയ്യാൻ തുക അനുവദിച്ചിട്ടും റോഡ് നിർമ്മാണം നീളുകയാണ്. ഈ റോഡിലൂടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പെപ്പ് സ്ഥാപിച്ച ശേഷം നിർമ്മാണം തുടങ്ങാമെന്ന തീരുമാനിച്ചതിനാലാണ് അറ്റകുറ്റപ്പണി നീളുന്നത്.
വാട്ടർ അതോറ്റി പൈപ്പ് സ്ഥാപിക്കുന്ന പണികള്‍ ചെയ്യാതെ നിസംഗത തുടരുകയാണ്.
നൂറ് കണക്കിന് യാത്രക്കാരാണ് ദിവസവും ഈ റോഡിനെ ആശ്രയിക്കുന്നത്. പൊടിയും കുഴിയും നിറഞ്ഞ റോഡില്‍ ടാറിംഗ് വൈകുന്നതിനാല്‍, യാത്ര ദുഷ്‌കരമാണ്. പൊടിശല്യംകാരണം റോഡിലേക്ക് ഇറങ്ങാൻ വയ്യാത്ത സ്ഥിതിയാണ്.
പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള മീനന്തറ ടൂറിസത്തിന്റെ ഭാഗമായി കുട്ടികളുടെ പാർക്കിലേക്കുള്ള പാത കൂടിയാണിത്. പാർക്കിലേക്ക് ദിവസവും ഒട്ടേറെ കുട്ടികളും രക്ഷകർത്താക്കളുമാണ് എത്തുന്നത്. റോഡിലെ കുണ്ടിലും കുഴിയിലും വീണ് അപകടം ഉണ്ടാകുന്നതും നിത്യസംഭവമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാട്ടർ അതോറിറ്റിയുടെ അനാസ്ഥ2025-26 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് ടാർ ചെയ്യാൻ പഞ്ചായത്ത് ആറ് ലക്ഷം രൂപ അനുവദിച്ചിരുന്നു. റോഡ് ടാറിംഗിനായി പ്രദേശവാസിയായ കോണ്‍ട്രാക്ടർ കരാർ എടുത്തു. എന്നാല്‍, റോഡ് സഞ്ചാരയോഗ്യമാക്കണമെങ്കില്‍ വാട്ടർ അതോറിറ്റി കനിയണം. ഈ റോഡിലൂടെ വാട്ടർ അതോറി 550 മീറ്റർ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കണം. ഈ പൈപ്പ് സ്ഥാപിച്ചാല്‍ മാത്രമേ റോഡ് ടാർ ചെയ്യാൻ സാധിക്കൂ.
ആറ് മാസമായി വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതും കാത്തിരിക്കുകയാണ് നാട്ടുകാർ. വലിയ പൈപ്പാണ് ഇവിടെ സ്ഥാപിക്കേണ്ടത്. പൈപ്പ് സ്ഥാപിച്ചില്ലെങ്കില്‍ റോഡിന്റെ ടാറിംഗ് പൂർത്തിയായാല്‍ റോഡ് വെട്ടിപ്പൊളിക്കാൻ എത്തും. ഇതൊഴിവാക്കാനാണ് പൈപ്പ് സ്ഥാപിച്ചതിന് ശേഷം റോഡ് ടാർ ചെയ്യാമെന്ന് അധികൃതർ തീരുമാനിച്ചത്.
വാട്ടർ അതോറിറ്റി നിരുത്തരവാദപരമായിട്ടാണ് പെരുമാറുന്നത്. റോഡിനായി തുക അനുവദിച്ചിട്ട് മാസങ്ങളായി. പൈപ്പ് സ്ഥാപിക്കാത്തതിനാലാണ് റോഡ് ടാർ ചെയ്യാൻ സാധിക്കാത്തത്. ഇനിയും നീണ്ടുപോയാല്‍ തുക ലാപ്‌സാകുമെന്ന് വാർഡ് മെമ്പർ പി.കെ.രാജേന്ദ്രൻ,
പാറേപ്പറമ്പില്‍ പറയുന്നു.



