
കോട്ടയം : ജോസ് കെ.മാണി എം.പി നയിക്കുന്ന എൽ.ഡി.എഫിന്റെ മദ്ധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ ജില്ലയിലെ പര്യടനത്തിന് നാളെ ഉച്ചകഴിഞ്ഞ് നാലിന് ചങ്ങനാശേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ തുടക്കമാകും. തുടർന്ന് തിരുനക്കര മൈതാനത്ത് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകും.
എട്ടിന് രാവിലെ 8.30ന് ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ മുഖാമുഖം. 10.30 ന് പാമ്പാടി ടൗണിലും, ഉച്ചകഴിഞ്ഞ് മൂന്നിന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സാൻഡിലും, നാലിന് കുറവലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിലും, അഞ്ചിന് വൈക്കം ബോട്ടുജെട്ടി മൈതാനത്തും സ്വീകരണം.
ഒമ്പതിന് രാവിലെ 8.30 മുതൽ 9.30 വരെ പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ വിവിധ വ്യക്തിത്വങ്ങളുമായി സംവദിക്കും. 10 ന് പാലായിലും, 11.30 ന് പൊൻകുന്നം രാജേന്ദ്ര മൈതാനത്തും, ഉച്ചകഴിഞ്ഞ് മൂന്നിന് മുണ്ടക്കയം പ്രൈവറ്റ് സ്റ്റാൻഡ് പരിസരത്തും സ്വീകരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധയിടങ്ങളിൽ മന്ത്രിമാരായ വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ, എം.എൽ.എമാരായ ഡോ. എൻ ജയരാജ്, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി.കെ.ആശ എന്നിവർ പങ്കെടുക്കും. കെ.കെ. ശൈലജ, പി.കെ. ബിജു, പി.പി. സുനീർ എം.പി, സാബു ജോർജ്, ഡോ. വർഗീസ് ജോർജ്, സുഭാഷ് പുഞ്ചക്കോട്ടിൽ, മാത്യൂസ് കോലഞ്ചേരി, കെ.ജി പ്രേംജിത്ത്, ഫ്രാൻസിസ് തോമസ്, എം.എ ലത്തിഫ്, ബിനോയ് ജോസഫ് തുടങ്ങിയവരാണ് ജാഥയിലുള്ളവർ.



