
കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചെറുകുന്ന് അയ്യോത്ത് സ്വദേശിയായ സീമയാണ് (50) മരിച്ചത്.
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവർക്കൊപ്പം ലോഡ്ജിലുണ്ടായിരുന്ന ചെറുകുന്ന് സ്വദേശി കെ പി വിജയനെ മാട്ടൂലിലെ ജസിന്ത കടവില്‍ പുഴയോരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സീമയുടെ അയല്‍വാസിയായിരുന്നു വിജയൻ.
ലോഡ്ജിലെ 602ാം മുറിയില്‍ ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സീമയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നാലെ വിജയനെ സംഭവസ്ഥലത്തുനിന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


