ഓയില്‍ പാം ഇന്ത്യയില്‍ അറ്റൻഡറാവാം; അപേക്ഷ ഇന്ന് അവസാനിക്കും; ഐ.ടി.ഐക്കാര്‍ക്ക് വമ്പൻ അവസരം

Spread the love

തിരുവനന്തപുരം: ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ വന്നിട്ടുള്ള അറ്റൻഡർ റിക്രൂട്ട്മെന്റ് ഇന്ന് അവസാനിക്കും. ബോയിലർ അറ്റൻഡർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.

video
play-sharp-fill

താല്‍പര്യമുള്ളവർ കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഫെബ്രുവരി 04ന് മുൻപായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ ബോയിലര്‍ അറ്റന്‍ഡര്‍. ആകെ ഒഴിവുകള്‍ 01.

Name of firm : Oil Palm India Ltd
Name of Post : Boiler Attender
CATEGORY NO: 742/2025
Last Date for Application 04.02.2026
ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23,700 രൂപമുതല്‍ 52,600 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസി, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.

യോഗ്യത

ഐ.ടി.ഐ ഫിറ്റര്‍ ട്രേഡ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

ക്ലാസ് II ബോയിലര്‍ അറ്റന്‍ഡന്റായി കോമ്പീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്.

പ്രൊബേഷന്‍: ഓയില്‍ പാം കമ്പനി ചടങ്ങള്‍ അനുസരിച്ചുള്ള കാലയളവ് ബാധകമായിരിക്കും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/