സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീപിടിത്തം; തീയണക്കുന്നതിനിടെ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി…! സംഭവം മലപ്പുറത്ത് 

Spread the love

മലപ്പുറം: സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായ തീ അണക്കുന്നതിനിടെ പ്രദേശവാസിയായ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആനമങ്ങാട് വടക്കച്ചേരി കൈമല വീട്ടില്‍ രാധാകൃഷ്ണന്‍ ആണ് മരിച്ചത്.

video
play-sharp-fill

വടക്കച്ചേരിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഉണ്ടായ തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്.

സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കേരള ഫയർ ആൻഡ് റസ്‌ക്യു സർവീസസ് പെരിന്തല്‍മണ്ണ യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തുടര്‍ന്നുള്ള പരിശോധനയിലാണ് രാധാകൃഷ്ണനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് ആറരയോടെ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവസ്ഥലത്ത് ഏക്കറുകണക്കിന് മരങ്ങളും പുല്ലുകളും കത്തിനശിച്ചതായി അധികൃതര്‍ അറിയിച്ചു.

രാധാകൃഷ്ണന്‍ അപകടത്തില്‍പെട്ടത് എങ്ങനെയെന്ന കാര്യത്തില്‍ വ്യക്തതയില്ല. തുടര്‍നടപടികള്‍ പൊലീസ് ആരംഭിച്ചു