
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം മാറ്റി വച്ചു.
അധ്യാപനവും പുനരാരംഭിക്കും.
സർക്കാരുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകളെ തുടർന്നാണ് തീരുമാനം.
ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരമാണ് മാറ്റി വച്ചത്. അടിയന്തര ശസ്ത്രക്രിയ അടക്കം അവശ്യ സേവനങ്ങളെ ബഹിഷ്കരണത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ ആവശ്യങ്ങളുന്നയിച്ച് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കേരള ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു വർഷത്തിലേറെയായി നടത്തിവരുന്ന സമരപരിപാടികളുടെ അടുത്ത ഘട്ടമായായിട്ടായിരുന്നു അനിശ്ചിതകാല ഒ.പി, അധ്യാപന ബഹിഷ്കരണം ആരംഭിച്ചത്. മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ഡോക്ടർമാർ നടത്തിയ സമരം ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു.



