
കൊല്ലം: കടയ്ക്കലില്‍ 9 വയസ്സുകാരൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി. സംഭവത്തില്‍ ടൂറിസ്റ്റ് ബസ്സ് ജീവനക്കാരൻ പോക്സോ കേസില്‍ അറസ്റ്റില്‍.
കടയ്ക്കല്‍ കാറ്റാടിമൂട് സ്വദേശി 50 വയസ്സുകാരൻ റെജിയാണ് അറസ്റ്റിലായത്. ടൂറിസ്റ്റ് ബസ്സിലെ ക്ലീനറാണ് റെജി.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലത്ത് വിവാഹത്തിന് പോയി തിരികെ വരുന്നതിനിടയില്‍ റെജി കുട്ടിയെ ബസിനുള്ളില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് കുട്ടി അമ്മയോട് പീഡനവിവരം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാതാപിതാക്കള്‍ കടക്കല്‍ പൊലീസില്‍ നല്കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.



