ബേപ്പൂരിൽ പി.വി. അൻവർ സ്ഥാനാർത്ഥി; സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Spread the love

ബേപ്പൂർ: ബേപ്പൂർ നിയമസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പി. വി. അൻവർ തന്നെ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. അൻവർ മണ്ഡലത്തിൽ വിജയിച്ച് എംഎൽഎയാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

video
play-sharp-fill

അൻവർ ഇതിനോടകം മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ലീഗ് നേതാവ് എം. സി. മായിന്‍ ഹാജി ഉൾപ്പെടെ പ്രദേശത്തെ പ്രമുഖരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി പിന്തുണ തേടുകയാണ്.

മന്ത്രി പി. എ. മുഹമ്മദ് റിയാസ് നെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാൻ അൻവറിന് സാധിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഹമ്മദ് റിയാസ് 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group