
കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതി ഷിംജിതയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായുള്ള അപേക്ഷ കുന്ദമംഗലം കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡിയിൽ ലഭിച്ചാൽ, സംഭവദിവസം വിഡിയോ ചിത്രീകരിച്ച ബസ്സിൽ ഉൾപ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലിസിന്റെ നീക്കം.
ഷംജിതയുടെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണോ എന്നും അതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും കണ്ടെത്താൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണോ എന്നറിയാനും വീഡിയോ ചിത്രീകരിച്ച സാഹചര്യങ്ങൾ മനസ്സിലാക്കാനും ആണ് ക്ഷമിച്ചതയെ വിശദമായി ചോദ്യം ചെയ്യുന്നത്.
ഷിംജിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ച ജില്ലാ കോടതി പരിഗണിക്കുന്നതാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയതെന്ന് മാതാവ് നല്കിയ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


