കാര്യവട്ടത്തെ ട്വന്റി-20 മത്സരത്തിനിടെ കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയ സംഭവം; ഖേദം പ്രകടിപ്പിച്ച്‌ കെസിഎ

Spread the love

തിരുവനന്തപുരം: കാര്യവട്ടത്തെ ഇന്ത്യ ന്യൂസിലാൻഡ് ട്വന്റി -20 മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയ സംഭവം പരിശോധിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ. കാണികള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും കെസിഎ.

video
play-sharp-fill

നിശ്ചയിച്ചതിനേക്കാള്‍ അമിതവില കച്ചവടക്കാർ ഈടാക്കിയെന്ന് കണ്ടെത്തി. സ്റ്റേഡിയത്തില്‍ 10 രൂപയുടെ വെള്ളത്തിന് 100, 20 രൂപയുടെ വെള്ളത്തിന് 200 രൂപയുമാണ് ഈടാക്കിയത്.

വലിയ പ്രതിഷേധമായിരുന്നു സംഭവത്തില്‍ ഉയർന്നിരുന്നത്. പിന്നാലെയണ് കെസിഎയുടെ ഇടപടെല്‍. സംഭവം ഗൗരവതരമെന്നാണ് കെസിഎ വിലയിരുത്തിയിരിക്കുന്നതത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്താരാഷ്ട്ര മത്സരങ്ങളില്‍ പാനീയങ്ങളുടെ സ്‌പോണ്‍സറെ ബിസിസിഐയാണ് തീരുമാനിക്കുന്നത്. ബിസിസിഐ നിശ്ചയിച്ച കരാറില്‍ തുക കൃത്യമായി നല്‍കിയിരുന്ന.

200 മില്ലിലിറ്റർ കുടിവെള്ളത്തിന് പത്ത് രൂപയും 250 മില്ലിലിറ്റർ ജ്യൂസ് തുടങ്ങിയ പാനീയങ്ങള്‍ക്ക് 50 രൂപയുമാണ് ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. ഇത് കരാറുകാർ ലംഘിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൃത്യമായി നടപടിയെടുക്കുമെന്ന് കെസിഎ അറിയിച്ചു.